കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം: മന്‍സൂര്‍ അലി ഖാന് രണ്ട് ലക്ഷം പിഴയിട്ട് കോടതി

ചെന്നൈ: കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈകോടതി. രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

കോവീഷീല്‍ഡ് വാക്‌സിന്‍ വാങ്ങാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിലേക്കാണ് നടന്‍ പിഴ അടക്കേണ്ടത്. കേസില്‍ മന്‍സൂര്‍ അലി ഖാന് ഇടക്കാല ജാമ്യവും കോടതി അനുവദിച്ചു.

കോവിഡ് എന്നൊന്ന് ഇല്ലെന്നും എന്തിനാണ് നിര്‍ബന്ധിച്ച് കോവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു. തമിഴ് നടന്‍ വിവേക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.

indiaഒരു കുഴപ്പവുമില്ലാതിരുന്ന വിവേക് വാക്‌സിന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നതെന്നും കോവിഡ് പരിശോധന അവസാനിപ്പിക്കണമെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Madras high court orders actor Mansoor Ali Khan to pay Rs two lakh fine for Vaccine misinformation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.