ചെന്നൈ: ആയുധങ്ങളുമായി തൂത്തുക്കുടി തീരത്ത് പിടിയിലായ അമേരിക്കൻ കപ്പലായ എം.വി സീമാൻ ഗാഡ് ഒഹായോയിലെ ജീവനക്കാരുടെ ശിക്ഷ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ജസ്റ്റിസ് എ.എം. ബഷീർ റദ്ദാക്കി. സമുദ്രാതിർത്തിലംഘനവും ആയുധം കൈവശംവെക്കലും നിയമപ്രകാരം 12 ഇന്ത്യക്കാരടക്കം 31പേർക്ക് തൂത്തുക്കുടി ജില്ലകോടതി വിധിച്ച അഞ്ച് വർഷം തടവും 3000 രൂപ പിഴയുമാണ് റദ്ദാക്കിയത്. അനധികൃതമായി ഇന്ത്യൻതീരത്ത് തങ്ങിയതുൾപ്പെടെ കുറ്റംതെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെെട്ടന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയതെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പി. മുത്തുസ്വാമി അറിയിച്ചു.
പ്രതികളിൽ നിന്ന് ഇൗടാക്കിയ പണം തിരികെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങളുമായി അമേരിക്കൻ കപ്പലായ സീമാൻ 2013 ഒക്ടോബറിലാണ് തൂത്തുക്കുടി തീത്ത് തീരരക്ഷാസേന പിടികൂടിയത്. ഒരാഴ്ചയിലേറെ തീരത്ത് തങ്ങിയ കപ്പലിന് ആവശ്യമുള്ള ഇന്ധനവും ജീവനക്കാർക്കുള്ള ഭക്ഷണവും മീൻപിടിത്തക്കാരെ സ്വാധീനിച്ചാണ് ഉറപ്പാക്കിയത്. അന്താരാഷ്ട്ര കപ്പൽചാലിൽ നിന്ന് വഴിതെറ്റി ഇന്ത്യൻതീരത്ത് എത്തുകയായിരുന്നുവെന്നാണ് ജീവനക്കാർ മൊഴി നൽകിയത്. കപ്പലിൽ 23 സായുധ ഭടന്മാരും ക്യാപ്റ്റനുൾപ്പെടെ 12 ജീവനക്കാരും ഉണ്ടായിരുന്നു. ഓട്ടോമാറ്റിക് റൈഫിളുകളും തിരകളും മറ്റും കണ്ടെത്തി. 2014 ജനുവരിയിൽ കുറ്റപത്രം നൽകി. അതേവർഷം മാർച്ചിൽ ജാമ്യവും ലഭിച്ചു.
വാണിജ്യകപ്പലുകൾക്ക് കടൽകൊള്ളക്കാരിൽനിന്ന് സംരക്ഷണം നൽകുന്ന കപ്പലാണ് സീമാൻ ഗാർഡ് ഒഹായോ എന്നും ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ചിട്ടില്ലെന്നും േസാമാലിയൻ കടൽകൊള്ളക്കാരെ നേരിടാൻ പരിശീലനം നേടിയവരാണ് സായുധഭടന്മാരെന്നും കപ്പൽ കമ്പനിയായ അഡ്വാൻ ഫോർട്ട് വിശദീകരിച്ചു. പ്രതികൾ ഇപ്പോൾ ചെന്നൈ പുഴൽ സെൻട്രൽജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.