സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മദ്രസ അധ്യാപകർ രജിസ്റ്റർ ചെയ്യണമെന്ന് അസം സർക്കാർ

ഗുവാഹതി: അസമിലെ പള്ളികളിലെയും മദ്രസകളിലെയും മത അധ്യാപകർ സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരാണെങ്കിൽ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ രണ്ട് മത അധ്യാപകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടു വന്നത്.

അറസ്റ്റിലായവരിൽ ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ തലവനാണ്. ഇയാൾ പള്ളി ഇമാമായാണ് പ്രവർത്തിച്ചിരുന്നത്. ഇയാളാണ് തീവ്രവാദ പ്രവർത്തനങ്ങൾ പല ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചത്. ആറ് ബംഗ്ലാദേശികൾ തീവ്രവാദം വ്യാപിപ്പിക്കുന്നതിനായി അസമിലേക്ക് കടന്നു. അതിൽ ഒരാളെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. അഞ്ച്പേർ ഒളിവിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഒരു പുതിയ പദ്ധതി മുന്നോട്ടുവെക്കുകയാണ്. ഗ്രാമത്തിലേക്ക് ഏതെങ്കിലും ഇമാം വരികയാണെങ്കിൽ അവർ പ്രാദേശിക പൊലീസിൽ ബന്ധപ്പെട്ട് വെരിഫി​ക്കേഷൻ പൂർത്തിയാക്കണം. അതിനുശേഷം പള്ളികൾക്ക് അവരെ ഇമാമായി സ്വീകരിക്കാം. അസമിലെ മുസ്ലീം സമൂഹം ഇക്കാര്യത്തിൽ പിന്തുണക്കുന്നുണ്ടെനും മുഖ്യമന്ത്രി പറഞ്ഞു.

അസം സ്വദേശികൾ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ സർക്കാർ പോർട്ടലിൽ രജിസ്​േട്രഷൻ പൂർത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - Madrasa teachers from outside the state register to Govt portal in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.