മുംബൈ: മുംബൈയിലേക്ക് പോകുന്ന ട്രെയിനിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന മദ്രസാ വിദ്യാർഥികളെ മദ്യപിച്ചെത്തിയ രണ്ട് അജ്ഞാതരായ അക്രമികൾ മർദിച്ചു. ഞായറാഴ്ചയാണ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പ്രകോപനമില്ലാതെ ആക്രമിച്ചത്. ഇതേ കോച്ചിൽ യാത്ര ചെയ്തിരുന്ന സുശീൽ എന്ന യുവാവ് ഇടപെട്ട് മർദനം തടയാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഇയാൾക്കുനേരെയും തിരിഞ്ഞ് മർദനം തുടർന്നു.
ആക്രമണം ഒരു പ്രകോപനമില്ലാതെയായിരുന്നുവെന്നും ഇരകൾക്ക് കടുത്ത ആഘാതമേൽപിച്ചുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ രോഷമുയർന്നതിനെ തുടർന്ന് അധികൃതർ സംഭവം അന്വേഷിക്കാൻ തുടങ്ങി. എന്നാൽ ഇതുവരെ അറസ്റ്റുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ട്രെയിനിൽ സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ വയോധികനായ ഹാജി അഷ്‌റഫ് മുൻയാറിന്റെ അനുഭവത്തിന് സമാനമാണ് ഈ സംഭവം. അതിന്റെ പ്രചരിച്ച വിഡിയോയിൽ പ്രതികൾ വൃദ്ധനെ തല്ലുന്നതും ശകാരിക്കുന്നതും കാണാമായിരുന്നു. മുംബൈയിൽ പൊലീസ് പരീക്ഷ എഴുതാൻ പോകുന്നവരായിരുന്നു അക്രമികൾ എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.