ചെന്നൈ: ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദർശിച് ച മഹാബലിപുരത്തെ ഭീമൻ ഉരുളൻ പാറ(വെണ്ണക്കല്ല്) കാണാൻ പുരാവസ്തു വകുപ്പ് ശനിയാഴ്ച മുതൽ പ്രവേശന ഫീസ് ഏർപ്പെടുത്തി.
ടിക്കറ്റിന് 40 രൂപയാണ് ചാർജ്. വിദേശ വിനോദ സഞ്ചാരികൾക്ക് 600 രൂപയും. ഇതേവരെ കടൽക്കര ക്ഷേത്രം, അർജുൻ തപസ് എന്നീ പുരാതന ചിഹ്നങ്ങൾ കാണാൻ മാത്രമാണ് പ്രവേശന ഫീസ് ഇൗടാക്കിയിരുന്നത്. ഉരുളൻ പാറക്കല്ല് കാണാൻ ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നില്ല.
നിലവിൽ 40 രൂപയുടെ ടിക്കറ്റെടുത്താൽ മൂന്നിടങ്ങളും സന്ദർശിക്കാൻ അനുമതി നൽകും. ഉച്ചകോടിക്കുശേഷം രാജ്യത്തിനകത്തും പുറത്തുനിന്നുമായി പ്രതിദിനം നൂറുകണക്കിനാളുകളാണ് മഹാബലിപുരത്ത് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.