അപകടമൊഴിവാക്കാൻ എക്‌സ്‌പ്രസ്‌വേയിൽ 'മഹാമൃത്യുഞ്ജയ് യന്ത്രം'; ആളെക്കൂട്ടി പൂജ നടത്തിയതിന് കേസെടുത്തു

മുംബൈ: സമൃദ്ധി എക്‌സ്‌പ്രസ്‌വേയിൽ ബസിനു തീപിടിച്ച് 25 പേർ മരിച്ച സംഭവത്തിന് പിന്നാലെ അപകടമൊഴിവാക്കാൻ ആളുകളെ കൂട്ടി പൂജ നടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു. റോഡിൽ 'മഹാമൃത്യുഞ്ജയ് യന്ത്രം' സ്ഥാപിക്കുകയും മന്ത്രങ്ങൾ ചൊല്ലുകയും ചെയ്തിരുന്നു. ഇതിനെതിരെ അന്ധവിശ്വാസ വിരുദ്ധ ഗ്രൂപ്പിലെ ഹമീദ് ദാബോൽക്കർ എന്നയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ജൂലൈ ഒന്നിനാണ് മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ സമൃദ്ധി എക്‌സ്‌പ്രസ് വേയിൽ സ്വകാര്യ ബസിനു തീപിടിച്ച് 25 പേർ വെന്തുമരിച്ചത്. ജൂലൈ 23ന് ബുൽധാന നിവാസിയായ നിലേഷ് അധവ്, എക്സ്പ്രസ് വേയിലെ സിന്ധ്‌ഖേദ്‌രാജ ഏരിയയിലെ പിംപൽഖൂതയിൽ അപകടസ്ഥലത്ത് ആളുകളെ കൂട്ടി ഒരു 'മഹാമൃത്യുഞ്ജയ് യന്ത്രം' സ്ഥാപിച്ച് 'മഹാമൃത്യുഞ്ജയ് ജപ' പാരായണം ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മഹാമൃത്യുഞ്ജയ് യന്ത്രം കാരണം അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു അപകടവും സംഭവിക്കില്ലെന്നായിരുന്നു ഇയാളുടെ അവകാശവാദം.

പരാതിയെ തുടർന്ന് തിങ്കളാഴ്ച അധവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. മഹാരാഷ്ട്രയിലെ സമൃദ്ധി എക്‌സ്‌പ്രസ്‌വേയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 80-ലധികം ആളുകൾക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.



Tags:    
News Summary - 'Mahamrityunjay Yantra' on expressway to avoid accidents;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.