മുംബൈ: ഭരിക്കാൻ ആവശ്യമായ 145 ലേറെ സീറ്റുകൾ ബി.ജെ.പി-ശിവസേന സഖ്യം നേടിയെങ്കിലും മഹാരാഷ് ട്രയിൽ പ്രവചിച്ച കുതിച്ചുചാട്ടം സാധ്യമായില്ല. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ് മയും കാർഷിക പ്രതിസന്ധികളുമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ മുഴച്ചുനിൽക്കുന്നത്. കോ ൺഗ്രസ് ശക്തമായി രംഗത്തിറങ്ങിയിരുന്നുവെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നുവെ ന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ശരദ് പവാറിെൻറ കരുത്തില്‍ കോണ്‍ഗ്രസ് സഖ്യം ഉയിര്‍ത്തെഴുന്നേറ്റതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണ 83 ൽ ഒതുങ്ങിയ കോൺഗ്രസ് സഖ്യം ഇത്തവണ നൂറു കടന്നു. പ്രബലരെയും സിറ്റിങ് എം.എൽ.എമാരെയും അടർത്തിയെടുത്ത് ബി.ജെ.പി തങ്ങളുടെ ആളും അർഥവും ഇല്ലാതാക്കിയിട്ടും സഖ്യത്തിെൻറ ഉയിർത്തെഴുന്നേൽപ് അപ്രതീക്ഷിതമാണ്. അനായാസമായി ഒറ്റക്ക് ഭൂരിപക്ഷം നേടാം എന്ന ബി.ജെ.പിയുടെ പ്രതീക്ഷയാണ് കോൺഗ്രസ് സഖ്യം തകർത്തത്.
കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് 122 നേടിയ ബി.ജെ.പി ഒടുവിലത്തെ സൂചന പ്രകാരം 104 ലേക്ക് താഴ്ന്നു. ബി.ജെ.പി തട്ടകങ്ങളിൽ മന്ത്രിമാരായ പങ്കജ മുണ്ടെയും രാം ഷിണ്ഡെയും തോറ്റു. കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്ത ഹർഷ വർധൻ പാട്ടീലിനും അടിതെറ്റി. 62ൽ നിന്ന് ശിവസേന 57 ലേക്ക് താണു. മാതോശ്രീ നിൽക്കുന്ന ബാന്ദ്ര കോൺഗ്രസിന് അടിയറവെച്ചു.
ബി.ജെ.പിയുടെ കുതിപ്പിന് ജനം തടയിട്ടത് സഖ്യകക്ഷിയായ ശിവസേനക്കും ആശ്വാസമായി. ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം നേടിയാല്‍ പാർട്ടി തകരുമെന്ന ഭീതി സേനക്കുണ്ടായിരുന്നു. അതുമാറി. വിലപേശൽ ശേഷി കൂടുകയും ചെയ്തു. ആരാണ് മുഖ്യമന്ത്രി എന്ന ഉദ്ധവ് താക്കറെയുടെ ചോദ്യവും 50:50 എന്ന വാഗ്ദാന സമവാക്യം ഒാർമപ്പെടുത്തിയതും അതിെൻറ അടയാളമാണ്.അതിെൻറ അടയാളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.