ലഷ്കർ ബന്ധം; മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് യു.പിയിൽ ഒരാളെ പിടികൂടി

ലഖ്നോ: ലഷ്‌കർ ഇ ത്വയ്യിബ ബന്ധം ആരോപിച്ച് ഉത്തർപ്രദേശിലെ സഹരൻപൂരിൽ നിന്ന് മഹാരാഷ്ട്ര പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) ഒരാളെ അറസ്റ്റ് ചെയ്തു. സഹാറൻപൂരിൽ നിന്ന് ലഷ്‌കർ ഇ ത്വയ്യിബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതായി പൊലീസ് സംശയിക്കുന്ന ജുനൈദ് മുഹമ്മദിന്‍റെ അനുയായി ഇനാമുൽ ആണ് പിടിയിലായതെന്ന് എ.ടി.എസ് അറിയിച്ചു. ഇയാളെ പൂനെ കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മേയ് 24ന് പൂനെയിലെ ദപോഡി മേഖലയിൽ നിന്ന് 28കാരനായ ജുനൈദ് മുഹമ്മദിനെ മഹാരാഷ്ട്ര എ.ടി.എസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പാക് ആസ്ഥാനമായുള്ള ലഷ്‌കർ ഇ ത്വയ്യിബയുടെ ഭീകര ശൃംഖലയിലെ അംഗങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ ബന്ധപ്പെട്ടുവെന്നാണ് എ.ടി.എസ് കണ്ടെത്തൽ. ജുനൈദിന്റെ അറസ്റ്റിനെ തുടർന്ന് കേസുമായി ബന്ധപ്പെട്ട് എ.ടി.എസ് സംഘം വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഷ്‌കർ ഇ ത്വയ്യിബയിലേക്ക് പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതല ജുനൈദ് മുഹമ്മദിനെ ഏൽപ്പിച്ചതായും ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിശീലനം നൽകാൻ ഇയാൾ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ജുനൈദ് ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ എ.ടി.എസിന്റെ മുംബൈ കലചൗക്കി യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു.

Tags:    
News Summary - Maharashtra ATS arrests man in Uttar Pradesh's Saharanpur fo alleged links with Lashkar-e-Taiba recruiter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.