എം.എൽ.എ സഞ്ചരിച്ച കാർ പാലത്തിൽ നിന്ന് 30 അടി താഴേക്ക് വീണു; ഗുരുതര പരിക്ക്

പൂനെ: മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എ ജയകുമാർ ഗോരെ സഞ്ചരിച്ച കാർ ഫൽതാനിനു സമീപം പാലത്തിൽ നിന്ന് താഴേക്ക് വീണ് എം.എൽ.എക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ ജില്ലയായ സതാരയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ജയകുമാർ ഗോരെക്കൊപ്പം ബോഡിഗാർഡും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. അവർക്കും പരിക്കേറ്റിട്ടുണ്ട്.

കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് 30 അടി താഴേക്ക് മറിയുകയായിരുന്നു.

ഗോരെ എം.എൽ.എയെ പൂനെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മറ്റ് ആശുപത്രികളിലും ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. സതാരയിലെ മാൻ മണ്ഡലത്തിലെ എം.എൽ.എയാണ് ഗോരെ.

Tags:    
News Summary - Maharashtra BJP MLA Jaykumar Gore Injured After His Car Falls Off Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.