മുംബൈ: കോവിഡ് ബാധിതരുടെ എണ്ണം 3081 ആയതോടെ രോഗബാധ നിയന്ത്രിക്കാനാകാതെ മഹാരാഷ്ട്ര. സംസ്ഥാനത്ത് കഴിഞ്ഞ 24 മണി ക്കൂറിനുള്ളിൽ 165 പേർക്കാണ് േകാവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവു ം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 187 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടമായി. ഔദ്യോഗിക കണക്ക് പ്രകാരം 295 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്.
തലസ്ഥാന നഗരമായ മുംെബെയിൽ പുതുതായി 107 കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം 987 ആയി.
പുതിയ കേസുകളിൽ 19 എണ്ണം പുണെയിൽ നിന്നാണ്. നാഗ്പൂരിൽ 11 , താനെയിൽ 13, പിംപ്രി-ചിഞ്ച്‌വാഡ് (പൂനെ), മാലേഗാവ് (നാസിക്) എന്നിവിടങ്ങളിൽ നിന്ന് നാലു വീതവും, നവി മുംബൈ, വസായ്-വിരാർ (പൽഘർ) എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും അഹമ്മദ്‌നഗർ, ചന്ദ്രപുർ, പൻവേൽ (റായ്ഗഡ്) എന്നിവിടങ്ങളിൽ ഒന്നു വീതവും കോവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.