മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 400 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് 729 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ ്ണം 9,318 ആയി.
മഹാരാഷ്ട്രയിൽ ഇതുവരെ 1388 പേരാണ് രോഗമുക്തരായത്. 7530 പേർ ചികിത്സയിലുണ്ട്. ഇതുവരെ 1,29,931 ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
തലസ്ഥാന നഗരമായ മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം 6,169 ആയി. ഇവിടെ 224 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.
പൂനെയിൽ 1,044 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 76 പേർ മരിക്കുകയും ചെയ്തു. നാസിക് ഡിവിഷനിൽ 26പേർ കോവിഡ് ബാധിച്ച് മരിച്ചു. 313 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുമായി സമ്പർക്കമുള്ള 1,55,170 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 9,917 പേരെ വിവിധ ക്വാറൻറീനിൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിടുണ്ട്.
മാഹാരാഷ്ട്രയിൽ 664 കോവിഡ് അതിവ്യാപന മേഖലകളാണുള്ളത്. കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനാൽ ലോക്ഡൗൺ നീട്ടണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.