മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി 2250 പേർക്കുകൂടി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ് മരണപ്പെട്ടത്. രോഗികളിൽ 1372 പേരും മരിച്ചവരിൽ 41 പേരും മുംബൈയിൽ നിന്നുള്ളവരാണ്. ധാരാവി ചേരിയിൽ പുതുതായി 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇവിടെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ, മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 39, 297 ആയും മരണം 1390 ആയും ഉയർന്നു. 24,118 പേർക്കാണ് മുംബൈയിൽ രോഗമുള്ളത്. 841പേർ മരണപ്പെട്ടു.
ധാരാവിയിൽ കോവിഡ് വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്‍റെ സൂചനകളാണ് പ്രകടമാകുന്നത്. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി കോവിഡ് മരണമില്ല. 1378 പേർക്കാണ് ഇതുവരെ ധാരാവിയിൽ രോഗം പിടിപ്പെട്ടത്. 54 പേർ മരണപ്പെട്ടു. മുഴുവൻ പേരെയും പരിശോധിച്ച് ആവശ്യമായവരെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനുളള നടപടി ഉൗർജിതമാക്കി. ചൊവ്വാഴ്ച വരെ 3.6 ലക്ഷം പേരെ പരിശോധിച്ചതായി നഗരസഭ പറഞ്ഞു. രോഗമില്ലാത്ത അന്തർ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് മടങ്ങാൻ അനുവദിച്ചും ചേരിയിൽ ആളുകളെ കുറക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.