മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതർ ഒരു ലക്ഷം കടന്നു

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,493 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതോടെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,141 പേർക്കാണ്​ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ചത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതോടെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ആകെ എണ്ണം 3,717 ആയി. മുംബൈയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 55,451 ആയി. 2,044 പേർ മുംബൈയിൽ മാത്രം കോവിഡ്​ ബാധിച്ച്​ മരിച്ചു.

അതേസമയം, മഹാരാഷ്​ട്രയിൽ സമ്പൂർണ്ണ ലോക്​ഡൗൺ ഏർപ്പെടുത്തില്ലെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ പറഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെങ്കിൽ മാത്രമേ സമ്പൂർണ്ണലോക്​ഡൗണിനെ കുറിച്ച​ു ചിന്തിക്കു എന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Maharashtra covid cases-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.