മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാംദിവസവും 15,000ലേറെ കോവിഡ് രോഗികൾ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനനിരക്ക് വീണ്ടും ഉയരുന്നതിന്‍റെ സൂചന നൽകി തുടർച്ചയായ രണ്ടാംദിവസവും 15,000ലേറെ രോഗികൾ. ഇന്ന് 15,602 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 7467 പേർ രോഗമുക്തി നേടി. 88 പേരാണ് ഇന്ന് മരിച്ചത്.

ഇന്നലെ 15,817 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 56 പേർ മരിക്കുകയും ചെയ്തിരുന്നു.

കോവിഡിന്‍റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. മുംബൈയുടെ സബർബൻ ഏരിയകളിൽ ലോക്​ഡൗൺ ഏർപ്പെടുത്തി. മിറ ബയാന്ദർ മുനിസപ്പൽ കോർപ്പറേഷനാണ്​ ലോക്​ഡൗൺ ഏർ​പ്പെടുത്തിയത്​. മാർച്ച്​ 31 വരെയാണ്​ ലോക്​ഡൗൺ.

മഹാരാഷ്​ട്രയിലെ വിവിധ സ്ഥലങ്ങളിലെ നിയ​ന്ത്രണങ്ങൾ

ജാഗോൺ- മാർച്ച്​ 15 വരെ കർഫ്യൂ

ഔറംഗാബാദ്​: വാരാന്ത്യ ദിനങ്ങളിൽ ലോക്​ഡൗൺ. രാത്രിയിലും നിയന്ത്രണം

നാഗ്​പൂർ: മാർച്ച്​ 15 മുതൽ 21 വരെ ലോക്​ഡൗൺ. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ഹാജർ മാത്രം

പുണെ: രാത്രി 11 മുതൽ ആറ്​ വരെ കർഫ്യു. സ്​കൂളുകളും കോളജുകളും മാർച്ച്​ 31 വരെ അടച്ചിടും. ബാറുകൾക്കും ഹോട്ടലുകൾക്കും പ്രവർത്തനാനുമതി രാവിലെ 10 മുതൽ ആറ്​ വരെ മാത്രം

അകോല: വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ ലോക്​ഡൗൺ

നാസിക്​: രാത്രി കർഫ്യു. വിവാഹങ്ങളിൽ 30 പേർ മാത്രം. വിവാഹം ഹാളുകളിൽ അനുവദിക്കില്ല. സ്​കൂളുകൾ അടഞ്ഞു കിടക്കും. ഹോട്ടലുകൾക്ക്​ 50 ശതമാനം ആളുകളുമായി രാത്രി ഒമ്പത്​ വരെ പ്രവർത്തിക്കാം

ഒസാമാൻബാദ്​: രാത്രി കർഫ്യു. ഞായറാഴ്ചകളിൽ ലോക്​ഡൗൺ. മതചടങ്ങുകൾക്ക്​ അഞ്ച്​ പേർ മാത്രം.

Tags:    
News Summary - maharashtra covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.