മഹാരാഷ്ട്രയിൽ 12,716 പുതിയ രോഗികൾ; 344 മരണം

മുംബൈ: കോവിഡ് ശമനമില്ലാതെ തുടരുന്ന മഹാരാഷ്ട്രയിൽ ബുധനാഴ്ച 12,716 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ സംസ്ഥാനത്ത് 5,48,313 ആയി. 344 പേർ കൂടി മരിച്ചതോടെ ആകെ മരണം 18,650 ആയും ഉയർന്നു.

മുംബൈ നഗരത്തിൽ 1132 കേസുകളും 50 മരണവുമാണ് ബുധനാഴ്ചയുണ്ടായത്. പുനെയിൽ 1655 കേസുകളും 19 മരണവും റിപ്പോർട്ട് ചെയ്തു.

ചേരി മേഖലയായ ധാരാവിയിൽ ബുധനാഴ്ച ഒമ്പത് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത് ആകെ രോഗബാധിതരുടെ എണ്ണം 2643 ആയി. ഇവരിൽ 2,643 പേരും രോഗമുക്തി നേടി. നിലവിൽ 87 പേർ മാത്രമാണ് ധാരാവിയിൽ ചികിത്സയിലുള്ളത്.

മുംബൈ നഗരത്തിൽ കോവിഡ് ബാധിതരായ ഡോക്ടർമാരിൽ 66 ശതമാനം പേരുടെയും ഉറവിടം കണ്ടെത്താനായിട്ടില്ല. കോവിഡ് പോസിറ്റീവ് ആയ 176 ഡോക്ടർമാരിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം തെളിഞ്ഞത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.