മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 20000 കടന്നു. ശനിയാഴ്ച 1165 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 20,288 ആയി ഉയർന്നു. 24 മണിക്കൂറില്‍ 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 779 ആയി.
മുംബൈയിൽ ഇന്ന് 722 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും 27 പേർ മരിക്കുകയും െചയ്തു. രാജ്യത്തിെൻറ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിൽ 12,864 കോവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 489 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മഹാരാഷ്ട്രയിൽ 10000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് മരണനിരക്ക് 3.35 ശതമാനം ആയിരിക്കെ മഹാരാഷ്ട്രയിൽ ഇത് 3.86 ശതമാനമാണ്.
അതിനിടെ, സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യമായാണ് ബസുകള്‍ സർവീസ് നടത്തുക. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനുകള്‍ പശ്ചിമബംഗാളിലേക്ക് അനുവദിക്കില്ലെന്ന് മമത സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.