മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 25,992 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1495 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 54 പേർ മരിച്ചതോടെ മരണസംഖ്യ 975 ആയി ഉയർന്നു. സംസ്ഥാനത്ത് കഴിഞ്ഞ 8 ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്.
19,400 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഏപ്രിൽ മാസം അവസാനവാരം വരെ 449 മരണമാണ് റിപ്പോർട്ട് െചയ്തത്. മേയ് മാസത്തെ 13 ദിവസത്തിനിടെ 516 മരണമാണു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ കോവിഡ് കേസുകളിൽ 21 ശതമാനവും റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. 15,747 വൈറസ് ബാധിതരാണ് മുംബൈയിലുള്ളത്. ഏപ്രിലിൽ ഒരു മാസംകൊണ്ട് 281 മരണം നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാനത്ത്, ഇൗ മാസം 13 വരെ മാത്രം 306 പേരാണു മരിച്ചത്. മുംബൈയിൽ മരണനിരക്ക് 3.71 ശതമാനമായി.
ഏറ്റവും വലിയ ചേരിയായ ധാരവിയിൽ കോവിഡ് രോഗികളുെട എണ്ണം ആയിരം കടന്നു. ധാരാവിയില്‍ മരണം 40 ആയി.മുംബൈ, താനെ, പൂനെ മേഖലകൾ, ഒൗറംഗബാദ്, നാസിക്കിലെ മാലെഗാവ് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മറ്റൊരു പ്രധാന ഹോട്ട്സ്പോട്ടായ പൂനെയിൽ 2800ലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.