മുംബൈ: ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം വെട്ടിമാറ്റിയ മഹാരാഷ്ട്ര സർകാർ, നരേന്ദ്ര മോദിയെ കുറിച്ചുള്ള ഒന്നര ലക്ഷം പുസ്തകങ്ങൾ വിദ്യാർഥികൾക്കായി വാങ്ങാനൊരുങ്ങുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് വെറും 4,343 പുസ്തകത്തിന് മാത്രമാണ് ഒാർഡർ നൽകിയത്. പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെ കുറിച്ചുള്ള പുസ്തകങ്ങളും വാങ്ങുന്നുണ്ട്. എന്നാൽ ഒന്ന് മുതൽ എട്ട് വരെയുള്ള കുട്ടികൾക്കായി വാങ്ങുന്നത് 1635 പുസ്തകങ്ങൾ മാത്രം.
മഹാത്മാ ഗാന്ധിയുടെയും ജവഹർ ലാൽ നെഹ്റുവിെൻറയും ഡോ. ബി.ആർ അംബേദ്കറിെൻറയും ജീവ ചരിത്ര പുസ്തകങ്ങൾ വിതരണം ചെയ്യുന്നവയിൽ ഉണ്ടെങ്കിലും എണ്ണത്തിൽ മോദിയെ കുറിച്ചുള്ളവയിൽ നാലിലൊന്നുപോലും ഇല്ല എന്നതാണ് വിവാദമായത്.
അംബേദ്കറിെൻറ 79,388 പുസ്തകങ്ങൾ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയെ കുറിച്ച് 76,703 പുസ്തകങ്ങൾ, മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനെ കുറിച്ച് 3,21,328 പുസ്തകങ്ങളും ഒാർഡർ ചെയ്തിട്ടുണ്ട്. സ്വകാര്യ പബ്ലിഷറിൽ നിന്നാണ് പുസ്തകങ്ങളെല്ലാം വാങ്ങുന്നത്.
സുതാര്യമായാണ് പുസ്തകങ്ങളുടെ പർച്ചേസ് ഒാർഡർ നടത്തിയതെന്നും വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പുസ്തകങ്ങൾ ഒാർഡർ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി വിനോദ് തൗഡെ പറഞ്ഞു.
അതേ സമയം ബി.ജെ.പി സർകാറിെൻറ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. സ്വയം പുകഴ്ത്തി കറുത്ത ഭൂത കാലം മറച്ച് പിടിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ബി.ജെ.പി നടത്തുന്നതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാവ് അശോക് ചവാൻ പറഞ്ഞു. അവരുടെ പാർട്ടിക്കും നേതാക്കൻമാർക്കും ഒരു കറുത്ത ഭൂത കാലമുണ്ടെന്നും അവർക്ക് മാനസിക ശുശ്രൂഷ നൽകണമെന്നും ചവാൻ പ്രതികരിച്ചു.
രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരുടെ പുസ്കങ്ങൾ ഒഴിവാക്കി, ദീൻ ദയാൽ ഉപാധ്യായയെ പോലുള്ള രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ബി.ജെ.പി നേതാക്കൻമാരുടെ പുസ്തകങ്ങൾ വിതരണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.