മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന് രാവിലെ ഒന്നുവരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു.
മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. അവശ്യ സർവിസുകൾക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞദിവസം 46,781 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 816 മരണവും സ്ഥിരീകരിച്ചു. 17.36 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 1.49 ശതമാനമാണ് മരണനിരക്കെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.