മുംബൈ: കേരളത്തിൽനിന്ന് വ്യോമ, റെയിൽ, റോഡ് മാർഗം സംഥാനത്ത് എത്തുന്നവർക്കും കോവിഡ് ഇല്ലെന്ന ആർ.ടി-പി.സി.ആർ പരിശോധനഫലം നിർബന്ധമാക്കി മഹാരാഷ്ട്ര സർക്കാർ. വ്യാഴാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങി. കേരളത്തിൽ കോവിഡ് വ്യപാനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തേ ഗുജറാത്ത്, ഗോവ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് വരുന്നവർക്ക് ആർ.ടി-പി.സി.ആർ റിപ്പോർട്ട് നിർന്ധമാക്കിയിരുന്നു.
വിമാനമാർഗം വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലും ട്രെയിൻ, റോഡ് മാർഗം വരുന്നവർക്ക് 96 മണിക്കൂറിനുള്ളിലും ആര്.ടി-പി.സി.ആര് പരിശോധന നടത്തിയതിെൻറ റിപ്പോർട്ടണ് കാണിക്കേണ്ടത്. പരിശോധനഫലമില്ലാതെ വിമാനത്താവളത്തിലെത്തുന്നവരെ സ്വന്തം ചെലവിൽ ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.