മുംബൈ: സംഘടനയിൽ വിള്ളലുണ്ടാക്കി കർഷകസമരം ഒതുക്കാനുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ ശ്രമം പാളി. കർഷകസംഘടനകളുടെ കൂട്ടായ്മയായ കിസാൻ ക്രാന്തി മോർച്ചയാണ് മൂന്നുദിവമായി തുടരുന്ന സമരത്തിന് നേതൃത്വം നൽകുന്നത്. കിസാൻ ക്രാന്തി മോർച്ച നേതാക്കളിലൊരാളായ ജയാജി സൂര്യവംശിയെ കൂട്ടുപിടിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനായിരുന്നു സർക്കാർ ശ്രമം. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ജയാജി സമരം പിൻവലിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കർഷകർ ജയാജിയെ തള്ളി സമരം കടുപ്പിക്കുകയാണ് ചെയ്തത്.
കർഷകരുടെ ആവശ്യങ്ങൾ പഠിക്കാൻ സമിതി രൂപവത്കരിക്കും, തുച്ഛമായ ഭൂമിയുള്ള കർഷകരുടെ കടം ഒക്ടോബർ 30 ഒാടെ എഴുതിത്തള്ളും, വൈദ്യുതിബിൽ കുടിശ്ശികയുടെ പലിശ ഒഴിവാക്കും, പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് അടുത്ത 20 ഒാടെ തീരുമാനമെടുക്കും തുടങ്ങിയ ഉറപ്പുകൾ സർക്കാർ നൽകിയെന്നാണ് ജയാജി അറിയിച്ചത്. മുഖ്യമന്ത്രിയും ട്വിറ്ററിലൂടെ ഇത് വ്യക്തമാക്കി. ഒൗറംഗാബാദിലും മറ്റും ജയാജി, മുഖ്യമന്ത്രി, കാർഷിക സഹമന്ത്രി ആയ ശേഷം കാലുമാറിയ കർഷകനേതാവ് സാദാ ഭാവു കോട്ട് എന്നിവരുടെ ചിത്രത്തിൽ ചെരിപ്പുകൊണ്ട് പ്രഹരിച്ചാണ് സമരം പിൻവലിച്ച പ്രഖ്യാപനത്തെ കർഷകർ എതിരേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.