മുംബൈ: ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 15 വരെ നീട്ടി. ബീച്ചുകൾ, മൈതാനങ്ങൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെ പൊതുജനങ്ങൾ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരും.
തുറസ്സായ സ്ഥലങ്ങളിലും ഓഫിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും 50 പേരെ മാത്രമേ പ്രവേശിപ്പിക്കു. നേരത്തെ, വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇൻഡോറിൽ 100 പേർക്കും തുറസ്സായ സ്ഥലങ്ങളിൽ 250 പേർക്കും അനുമതി നൽകിയിരുന്നു. 20 പേർക്ക് മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി.
ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. മുംബൈയിൽ വ്യാഴാഴ്ച 3,671 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് 8.48 ആണ്. സംസ്ഥാനത്ത് 5,368 പേർക്കാണ് രോഗബാധ. പുതുതായി സ്ഥിരീകരിച്ച 198 ഒമിക്രോൺ കേസുകളിൽ 190ഉം മുംബൈയിലാണ്. ഇതുവരെ സംസ്ഥാനത്ത് 450 പേർക്കാണ് ഒമിക്രോൺ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.