മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പി കുതിരകച്ചവടത്തിന് തയാറെടുക്കുകയാണെന്ന ആരോപണവുമായി ശിവസേന. മുഖപത്രമായ സാമ് നയിലെഴുതിയ മുഖപ്രസംഗത്തിൽ സേനയുടെ വിമർശനം. സ്വതന്ത്രൻമാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിൽ സർക്കാറുണ്ടാകുമെ ന്ന് ബി.ജെ.പി പ്രസിഡൻറ് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞതിന് പിന്നാലെയാണ് സേനയുടെ വിമർശനം.
ബി.ജെ.പിക്ക് ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടിരിക്കുകയാണ്. അവരെ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയാണ് വേണ്ടത്. ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സാമ്ന മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, സർക്കാറുണ്ടാക്കുമെന്ന ബി.ജെ.പിയുടെ പ്രസ്താവനക്കെതിരെ എൻ.സി.പിയും രംഗത്തെത്തി. ദേവേന്ദ്ര ഫട്നാവിസ് മുൻ മുഖ്യമന്ത്രി മാത്രമാണ്. സ്ഥാനം നഷ്ടമായ സൈന്യാധിപനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. യുദ്ധഭൂമിയിൽ നഷ്ടപ്പെട്ട സ്ഥാനം തിരികെ പിടിക്കാൻ സൈന്യത്തെ പോരാട്ടത്തിന് പ്രേരിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.