നാഗ്പുർ: പുൽവാമ ഭീകരാക്രമണത്തിെൻറ പേരിൽ മഹാരാഷ്ട്രയിലെ യവത്മലിൽ കശ്മീ രികളായ കോളജ് വിദ്യാർഥികൾക്കുനേരെ ആക്രമണം. ശിവസേനയുടെ യുവജനവിഭാഗം ‘യുവസേ ന’യുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാത്രി ആക്രമണവും ഭീഷണിയുമുണ്ടായത്. ഇതിെൻറ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് കേസെടുത്തു. ദയാഭായ് പേട്ടൽ ഫിസിക്കൽ എജുക്കേഷൻ കോളജ് വിദ്യാർഥികളുടെ താമസസ്ഥലത്തിന് പുറത്തുവെച്ചാണ് സംഭവം. ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന യുവാക്കളെ ‘യുവസേന’ സംഘം തടഞ്ഞ് കൈയേറ്റം ചെയ്തു.
അക്രമികളെ തിരിച്ചറിയുകയും പ്രധാന പ്രതിയെന്ന് കരുതുന്ന ആളെ പിടികൂടുകയും ചെയ്തു. ഇവിടെ ജീവിക്കണമെങ്കിൽ ‘വന്ദേമാതരം’ എന്ന് വിളിക്കണമെന്ന് അക്രമിസംഘം ആവശ്യപ്പെട്ടുവെന്ന് കശ്മീരി വിദ്യാർഥികൾ പറഞ്ഞു. നാലു ദിവസത്തിനകം മുറിയൊഴിഞ്ഞ് കശ്മീരിലേക്ക് മടങ്ങണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നുമാണ് ഭീഷണി. താമസിക്കുന്ന കോളനിയിലെ ചിലർ എത്തിയാണ് തങ്ങളെ രക്ഷിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. പുൽവാമ സംഭവവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. പഠിക്കാനാണ് ഇവിടെ വന്നത്. ഇൗ അവസ്ഥയിൽ നാട്ടിലേക്കു മടങ്ങാനാകില്ല. അവിടെയും ഇവിടെയും പഠനം നടത്താൻ അനുവദിക്കുന്നില്ല എന്ന സ്ഥിതിയാണ്. സഹായവുമായി എത്തിയ പൊലീസിനോട് നന്ദിയുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.