വീട്ടിൽ 'അതിഥി'യായെത്തി പുള്ളിപ്പുലി; പിടികൂടാനെടുത്തത് പത്ത് മണിക്കൂർ

താനെ: മഹാരാഷ്ട്രയിലെ താനെയിൽ വീട്ടിനുള്ളിൽ 'അതിഥി'യായി പുള്ളിപ്പുലിയെത്തി. ഹപൂർ താലൂക്കിലെ ഉമ്പർഖണ്ഡ് ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ നാലോടെ പുലി വീട്ടിനുള്ളിൽ കയറുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുറിയിൽ പുള്ളിപ്പുലിയെ കണ്ട് ഞെട്ടിയ വീട്ടുകാർ വാതിൽ അടക്കുകയും പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയുമായിരുന്നു. പ്രദേശത്ത് പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ ജനം പരിഭ്രാന്തിയിലായി.

തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥരും സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിൽ നിന്നുള്ള സംഘവും വീട്ടിലെത്തി. പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടുകയും വനത്തിൽ വിടുകയുമായിരുന്നു. രണ്ട് വയസ്സുള്ള പെൺപുലിയായിരുന്നെന്നും ഇര തേടിയാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Maharashtra: Leopard strays into Thane house; caught after 10 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.