മുംബൈ: സുരക്ഷ ഉദ്യോഗസ്ഥന് കോവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വയം സമ്പർക്കവിലക്കിലായിരുന് ന മഹാരാഷ്ട്ര ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് മരന്തിയെ മുലിന്ദിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മന്ത്രിയുടെ ആദ്യ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതൽ നടപടിയായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രണ്ടാംഘട്ട പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. മന്ത്രിക്ക് രോഗലക്ഷണങ്ങളുണ്ടോ എന്നത് ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
തെൻറ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജിതേന്ദ്ര ഏപ്രിൽ 13 മുതൽ ക്വാറൈൻറനിൽ കഴിയുകയായിരുന്നു. ആദ്യഫലം നെഗറ്റീവാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മുംമ്പ്ര കൽവയിൽ നിന്നുള്ള എൻ.സി.പി എം.എൽ.എയാണ് ജിതേന്ദ്ര.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതുവരെ 6191 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 251 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.