ന്യൂഡൽഹി: മഹാരാഷ്ട്ര നഗര വികസന മന്ത്രി ഏക്നാഥ് ഷിൻഡെക്ക് േകാവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. താനുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'കഴിഞ്ഞ ദിവസം കോവിഡ് പരിശോധനക്ക് വിധേയമായിരുന്നു. കോവിഡ് പോസിറ്റീവാകുകയും ചെയ്തു. ആരോഗ്യനിലയിൽ പ്രശ്നെമാന്നുമില്ല. കുറച്ചുദിവസമായി താനുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ കഴിയുകയും ദയവായി പരിേശാധനക്ക് വിധേയമാകുകയും ചെയ്യണം' -അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര മന്ത്രിസഭയിലെ 13മത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളതും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 12,63,799 പേർക്കാണ് രോഗം ബാധിച്ചത്. 2,73,477 പേർ നിലവിൽ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.