മുംബൈ: മഹാരാഷ്ട്രയിൽ സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് ശിവസ േന സഖ്യ സർക്കാർ നിർബന്ധമാക്കി. അടുത്ത 26 മുതൽ ഇത് നടപ്പാക്കാൻ ആവശ്യപ്പെട്ട് വിദ്യാ ഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. രാവിലെ അസംബ്ലിയിൽ സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുക്കണമെന്നും മറ്റുള്ളവർ ഏറ്റുചൊല്ലണമെന്നുമാണ് നിർദേശം.
ഭരണഘടനയുടെ പരമാധികാരവും മതേതരഘടനയും സംബന്ധിച്ച് കുട്ടികളിൽ ബോധമുണർത്താനും െഎക്യം, സാഹോദര്യം, സമത്വം, നീതി എന്നിവയുടെ അടിസ്ഥാന തത്ത്വങ്ങൾ ബോധ്യപ്പെടുത്താനുമാണ് പദ്ധതിയെന്ന് സ്കൂൾ വിദ്യാഭ്യാസമന്ത്രിയും കോൺഗ്രസ് നേതാവുമായ വർഷ ഗെയ്ക്വാദ് പറഞ്ഞു.
2013ൽ കോൺഗ്രസ് സഖ്യ സർക്കാർ കൊണ്ടുവന്ന ഉത്തരവാണ് ജനുവരി 26 മുതൽ നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധറാലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കപ്പെടുന്ന സാഹചര്യത്തിൽ ശിവസേന നയിക്കുന്ന സർക്കാറിെൻറ നീക്കം ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.