മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ പ്രതിദിനം റിേപ്പാർട്ട് ചെയ്യുന്നത് 32,000ത്തോളം കേസുകൾ. കോവിഡ് മഹാമാരി പടർന്നതിനുശേഷം പ്രതിദിനം ഒരു സംസ്ഥാനത്ത് റിേപ്പാർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കേസാണിത്. ബുധനാഴ്ച 31,885 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
95 മരണവും റിപ്പോർട്ട് ചെയ്തു. 15,098 പേർ രോഗമുക്തി നേടി. ഇതോടെ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,47,299 ആയി. ചൊവ്വാഴ്ച 28,699 കേസുകളാണ് പുതുതായി മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 30,535 േകസുകളും. മരണനിരക്ക് 2.09ശതമാനവും രോഗമുക്തി നിരക്ക് 88.21 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുണെ, നാഗ്പുർ, മുംബൈ താനെ, ഔറംഗബാദ്, നാസിക് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക പടർത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തിയിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള 10 ജില്ലകളിൽ ഒമ്പതും മഹാരാഷ്ട്രയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മാർച്ച് 31 വരെ നാസികിൽ ജില്ല ഭരണകൂടം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി. ഔറംഗബാദിൽ ഏപ്രിൽ 11 വരെയാണ് ലോക്ഡൗൺ. ഇവിടെ 144 പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.