മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. 53605 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 864 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
മുംബൈയിൽ 2664 പേരാണ് പോസിറ്റീവായത്. നാസിക്കിൽ 8834 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുനെ,കോലാപൂർ,ഔറംഗാബാദ് തുടങ്ങിയ മിക്ക പ്രദേശങ്ങളും കോവിഡിെൻറ പിടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.