മഹാരാഷ്​ട്രയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ വർധന

മുംബൈ: നാല്​ മാസത്തിനിടയിൽ കോവിഡ്​ രോഗികളുടെ ഏണ്ണത്തിൽ മഹാരാഷ്​ട്രയിൽ വൻ വർധന. 9,855 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയിൽ രോഗം ബാധിച്ചത്​. ഇതോടെ സംസ്ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം 2,179,185 ആയി ഉയർന്നു.

ഒക്​ടോബർ 17ന്​ ശേഷം ഇതാദ്യമായാണ്​ രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്​. മുംബൈയിൽ മാത്രം 1,121 പേർക്ക്​ രോഗം ബാധിച്ചു.

മുംബൈയിലെ രോഗികളുടെ എണ്ണം 52,280 ആയി ഉയർന്നു. ചൊവ്വാഴ്ചക്ക്​ ശേഷം 42 മരണം കൂടി സ്ഥിരീകരിച്ചു. ഇതുവരെ 11,487 പേരാണ്​ മുംബൈയിൽ കോവിഡ്​ മൂലം മരിച്ചത്​. 

Tags:    
News Summary - Maharashtra reports fresh spike of 9,855 Covid cases, highest in over 4 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.