നാഗ്പൂർ: നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്ന 12 വയസ്സുള്ള വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 57 കാരനായ പ്രതി കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് സ്വന്തം അധ്യാപകന്റെ ക്രൂരതക്കിരയായത്. കുട്ടിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതെന്ന് സക്കാർദാര പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 10 മുതൽ ഇയാൾ പലതവണയായി തന്നെ ബലാത്സംഗം ചെയ്തിരുന്നതായി കുട്ടി വെളിപ്പെടുത്തി. ഏറ്റവുമൊടുവിൽ ഏപ്രിൽ അഞ്ചിന് സ്‌കൂളിലെ സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടി അമ്മയോട് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് അധ്യാപകൻ പറഞ്ഞിരുന്നുവത്രെ. ബന്ധം ആരോടും പറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (എഫ്), 376 (2) (എൻ) (എൻ), 506 വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.