മുംബൈ: കോവിഡ് വ്യാപനം അപകടകരമായ ഘട്ടം പിന്നിട്ടുതുടങ്ങിയ മഹാരാഷ്ട്ര ലോക്ഡൗൺ തിങ്കളാഴ്ച മുതൽ പിൻവലിക്കും. അഞ്ചു ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ എടുത്തുകളയുക. കോവിഡ് പോസിറ്റീവിറ്റി നിരക്കും ഓക്സിജൻ ബെഡുകളുടെ ലഭ്യതയും പരിഗണിച്ചാകും ഇളവുകൾ.
ഒരോ വ്യാഴാഴ്ചയും പൊതുജനാരോഗ്യ വിഭാഗത്തിന്‍റെ കാർമികത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തും.
പോസിറ്റീവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയാകുകയും ആശുപത്രി ബെഡുകളിൽ രോഗികൾ 25 ശതമാനത്തിൽ കുറവാകുകയും ചെയ്താൽ പൂർണമായി അൺലോക് ചെയ്യാം. ഈ ജില്ലകളിൽ തിയറ്ററുകൾ, മാളുകൾ, സ്വകാര്യ- സർക്കാർ ഓഫീസുകൾ എന്നിവ പ്രവർത്തിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ, സിനിമ ഷൂട്ടിങ് തുടങ്ങിയവയും അനുവദിക്കും. വ്യവസായങ്ങൾ, നിർമാണ മേഖല എന്നിവക്കും നിയന്ത്രണങ്ങളുണ്ടാകില്ല.
അഞ്ചു ശതമാനം പോസിറ്റീവിറ്റി നിരക്കും ആശുപത്രി ബെഡുകളിൽ 25-40 ശതമാനം രോഗികളുണ്ടാകുകയും ചെയ്താൽ ഭാഗികമായേ ഇളവുണ്ടാകൂ. റസ്റ്റൊറന്റുകൾ, ജിം, സലൂണുകൾ, ബ്യൂട്ടി പാർലർ എന്നിവ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. ലോകൽ ട്രെയിനുകൾക്ക് ഇവിടെ അനുമതി നൽകില്ല.
ഇതിനും മുകളിലുള്ളവയെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.