ലഖ്നോ/ചെന്നെ/മുംബൈ/ഡൽഹി:നാലാംഘട്ട ലോക്ഡൗണിൽ ഇളവുകളുമായി വിവിധ സംസ്ഥാനങ്ങൾ. ഡൽഹിയിലുള്ളവർക്ക് അയൽപ്രദേശങ്ങളായ നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകി. എന്നാൽ ലഖ്നോയിലെ കോവിഡ് ഹോട്സ്പോട്ടിൽ കഴിയുന്നവർക്ക് ഇൗ പ്രദേശങ്ങളിലേക്ക് പ്രവേശനമില്ല.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയ ഉത്തർപ്രദേശിൽ 4200 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബസുകളും സ്വകാര്യവാഹനങ്ങളുമൊഴികെ സംസ്ഥാനത്ത് യാത്ര അനുവദിക്കില്ല. റസ്റ്റാറൻറുകളിൽ നിന്ന് ഹോം ഡെലിവറി സേവനം മാത്രം. അതേസമയം ബേക്കറി കടകൾ തുറന്നുപ്രവർത്തിക്കും. രോഗബാധയില്ലാത്ത മേഖലകളിൽ വ്യവസായങ്ങൾ പുനരാരംഭിക്കാം. ഒന്നിടവിട്ട ദിനങ്ങളി മാളുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം. പച്ചക്കറിക്കടകൾ രാവിലെ ആറുമുതൽ ഒമ്പതുമണി വരെ മാത്രം.
തമിഴ്നാട്ടിലെ ഗ്രാമീണമേഖലകളിൽ സലൂണുകൾ പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകി. കർശന സാമൂഹിക അകലം പാലിച്ചായിരിക്കും പ്രവേശനം. ബാർബർമാർ മാസ്ക് ധരിക്കലും കൈകൾ ഇടക്കിടെ അണുവിമുക്തമാക്കലും നിർബന്ധമാണെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ബ്യൂട്ടിപാർലറുകൾ തുറക്കാൻ സർക്കാർ അനുമതി കാത്തിരിക്കയാണ് മറ്റുചിലർ. തമിഴ്നാട്ടിൽ 11,200 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ഭീതിമായി വ്യാപിക്കുന്ന സാഹചര്യത്തിൽ നാലാംഘട്ട ലോക്ഡൗൺ കർശനമാക്കാനാണ് മഹാരാഷ്ട്ര സർക്കാരിെൻറ തീരുമാനം. അതെസമയം ഗ്രീൻ സോണുകളിൽ ചില ഇളവുകൾ നൽകും. ഗ്രീൻസോണുകളിലെ അരലക്ഷം വ്യവസായ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.
ലോക്ഡൗൺ കർശനമാക്കിയാൽ മാത്രമേ കോവിഡ് വ്യാപനം തടയാൻ കഴിയൂ എന്നാണ് സർക്കാർ കരുതുന്നത്. നിലവിൽ സംസ്ഥാനത്ത് 35000ത്തിലേറെ പേർ രോഗബാധിതരാണ്.
ഡൽഹിയിൽ പൊതുഗതാഗതങ്ങൾക്കും ഷോപ്പിങ് കോംപ്ലക്സുകളും മറ്റ് കടകളും തുറക്കാൻ അനുമതിയുണ്ട്. വാക്സിൻ കണ്ടുപിടിക്കുന്നതു വരെ വിപണി അടച്ചിേടണ്ടതില്ലെന്നും ജനങ്ങൾ കോവിഡിനെ മനസിലാക്കി വേണം ജീവിക്കണമെന്നുമാണ് കെജ്രീവാൾ സർക്കാരിെൻറ പക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.