മഹാരാഷ്ട്രയിലെ ഏക കോൺഗ്രസ് എം.പി സുരേഷ് ധനോർക്കർ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽനിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്സഭാംഗം സുരേഷ് ധനോർക്കർ (48) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.

വെള്ളിയാഴ്ച നാഗ്പുരിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നിലഗുരുതരമായതോടെ വിമാന മാർഗം ഡൽഹിയിലെത്തിക്കുകയായിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിദർഭയിലെ ചന്ദ്രപുർ മണ്ഡലത്തിൽനിന്നാണ് ജയിച്ചത്. സുരേഷ് ധനോർക്കറുടെ വിയോഗത്തോടെ ജനകീയ നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായത്.

ചരിത്രത്തിൽ ആദ്യമായി ലോക്സഭയിൽ മഹാരാഷ്ട്രയിൽനിന്ന് കോൺഗ്രസിന് പ്രതിനിധി ഇല്ലാതെയുമായി. 2019ൽ സുരേഷ് ധനോർക്കർ മാത്രമാണ് ജയിച്ചത്.

Tags:    
News Summary - Maharashtra's only Congress MP Suresh Dhanorkar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.