മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ബി.ജെ.പി, ശിവസേ ന പോര് അവസാനിക്കുന്നു. വീണ്ടും മുഖ്യമന്ത്രിയാകുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ സ്വാഗതം ചെയ്തും സേനയെ ഒപ്പം കൂട്ടിയെ സര്ക്കാറുണ്ടാക്കൂ എന്ന അദ്ദേഹത്തിെൻറ പ്രസ്താവനയെ അഭിനന്ദിച്ചും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. ജനവിധി അനുസരിച്ച് ബി.ജെ.പി-ശിവസേന മഹാസഖ്യമാണ് സംസ്ഥാനം ഭരിക്കേണ്ടതെന്നും റാവുത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പദത്തിലും മന്ത്രിസഭയിലും തുല്യപങ്കാളിത്തം അവകാശപ്പെട്ടാണ് സേന വിലപേശിയത്. എന്നാല്‍, മുഖ്യമന്ത്രി പദം പങ്കുവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ബി.ജെ.പി ബുധനാഴ്ച നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ ഫഡ്നാവിസിനെ വീണ്ടും പാര്‍ട്ടി സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലാണ് ഫഡ്നാവിസിെൻറ പേര് നിര്‍ദേശിച്ചത്. മറ്റുള്ളവര്‍ പിന്തുണക്കുകയും ചെയ്തു. നന്ദി പ്രസംഗത്തില്‍ സഖ്യത്തിെൻറ വിജയത്തിന് സേന പ്രസിഡൻറ് ഉദ്ധവ് താക്കറെക്ക് ഫഡ്നാവിസ് നന്ദി പറയുകയും ചെയ്തു. സേന ഇല്ലാതെ സത്യപ്രതിജ്ഞ ഇല്ലെന്നും വ്യക്തമാക്കി.
ഉപമുഖ്യമന്ത്രി പദം, ധനകാര്യം, കൃഷി, ആഭ്യന്തര സഹമന്ത്രി പദം അടക്കം 16 വകുപ്പുകളും കേന്ദ്ര സര്‍ക്കാറില്‍ ഒരു കാബിനറ്റ് മന്ത്രി പദവുമാണ് ബി.ജെ.പി സേനക്ക് നല്കാന് തീരുമാനിച്ചത്. സേന ഇേതക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച സേന എം.എല്‍.എമാരുടെ യോഗം ശിവസേന ഭവനില്‍ നടക്കും. സഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കും. തുടർന്ന് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.
ആഭ്യന്തരം, നഗര വികസനം, റവന്യൂ വകുപ്പുകള്‍ ശിവസേന നോട്ടമിട്ടിരുന്നു. ഇവ നൽകാൻ ബി.ജെ.പി തയാറായില്ല. മുഖ്യമന്ത്രി പദത്തിനായി ശാഠ്യംപിടിച്ചത് പ്രധാന വകുപ്പുകള്‍ നേടാനാണെന്ന് സേന വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2014 ല്‍ നിരുപാധിക പിന്തുണ നല്കിയതിനാല് ബി.ജെ.പി വെച്ചുനീട്ടിയ അഞ്ച് കാബിനറ്റ് പദവികളും ഏഴ് സഹമന്ത്രി പദങ്ങളുമാണ് സേനക്ക് കിട്ടിയത്. സേന പിന്തുണ അറിയിക്കുന്നതോടെ ഫഡ്നാവിസ് ഗവര്‍ണറെ കാണും. 288 അംഗ സഭയിൽ 145 പേരുടെ പിന്തുണയാണ് ഭരിക്കാൻ വേണ്ടത്. ബി.ജെ.പിക്ക് 105ഉം സേനക്ക് 56ഉം എം.എൽ.എമാരുണ്ട്. അതേസമയം, മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിനെ എൻ.സി.പി നിയമസഭ കക്ഷി േനതാവായി തിരഞ്ഞെടുത്തു. പാർട്ടി അധ്യക്ഷൻ ശരദ് പവാറിെൻറ സാന്നിധ്യത്തിലായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.