പഞ്ചാബിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു

ബത്തിൻഡ(പഞ്ചാബ്): പഞ്ജാബ്, രമ്മൻ മണ്ഡിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. മണ്ഡിയിലെ പാർക്കിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. ഗാന്ധി പ്രതിമയുടെ പാദങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

അക്രമകാരികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ജില്ല അർബൻ കോൺഗ്രസ് പ്രസിഡന്‍റ് അശോക് കുമാർ സിംഗ്ള സംഭവത്തെ അപലപിച്ചു. അക്രമകാരികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം കാനഡയിൽ റിച്ച്മണ്ട് കുന്നുകളിലുള്ള വിഷ്ണു ക്ഷേത്രത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയും വികൃതമാക്കിയിരുന്നു. ഗ്രാഫിക് വാക്കുകൾ കോറിയിട്ടാണ് പ്രതിമ വികൃതമാക്കിയത്. 

Tags:    
News Summary - Mahatma Gandhi's statue vandalised in Punjab's Bathinda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.