കേന്ദ്രമന്ത്രിമാർക്ക്​ മൂന്ന്​ കുട്ടികൾ, ലക്ഷദ്വീപ്​ പഞ്ചായത്തംഗങ്ങൾക്ക്​ അത്​ പറ്റില്ലെന്നോ? -മഹുവ മൊയ്​ത്ര

കൊൽക്കത്ത: പട്ടികവർഗത്തിൽ ഉൾപ്പെടുന്ന ലക്ഷദ്വീപിലെ തദ്ദേശീയ ജനതയുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ ഖോഡ പ​േട്ടലിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. യാതൊരടിസ്​ഥാനവുമില്ലാത്ത കാടൻ നിയമനിർമാണങ്ങളിലൂടെ ദ്വീപ്​ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയാണ്​ അഡ്​മിനിസ്​ട്രേറ്റർ ചെയ്യുന്നത്​. രണ്ടിൽ കൂടുതൽ മക്കളുള്ള ദ്വീപിലെ പഞ്ചായത്തംഗങ്ങളെ തൽസ്​ഥാനത്തുനിന്ന്​ അയോഗ്യരാക്കുമെന്ന കരട്​ നിയമം അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ സാംഗത്യം ​ചോദ്യം ചെയ്യുകയാണ്​ തൃണമൂൽ എം.പി മഹുവ മൊയ്​ത്ര.

'നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാർക്കെല്ലാം​ മൂന്ന്​ കുട്ടികൾ വീതമുണ്ട്​. ഈ സാഹചര്യത്തിൽ, ലക്ഷദ്വീപിലെ രണ്ടിൽ കൂടുതൽ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം ദ്വീപിലെ ബി.ജെ.പി അഡ്മിനിസ്ട്രേറ്റർ എങ്ങനെയാണ്​ അവതരിപ്പിക്കുന്നത്​?'' -മഹുവ ട്വീറ്റിലൂടെ ചോദിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​ നാഥ്​ സിങ്ങിന്​ മൂന്ന്​ മക്കളാണുള്ളത്​. ഒരാണും രണ്ട്​ പെണ്ണും. മകൻ പങ്കജ്​ സിങ്​ യു.പി എം.എൽ.എയാണ്​. ജാപ്പനീസ് വംശജയായ ക്യോകോയെ വിവാഹം കഴിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി എസ്​. ജയ്‌ശങ്കറിനും മൂന്ന്​ കുട്ടികളാണുള്ളത്​. രണ്ട് ആൺമക്കളും ഒരു​െപണ്ണും. പേര്​: ധ്രുവ, അർജുൻ, മേധ. റോഡ്​ ഗതാഗത മന്ത്രിയും ബി.ജെ.പി മുൻ ദേശീയ അധ്യക്ഷനുമായ നിതിൻ ഗഡ്കരിക്ക് നിഖിൽ, സാരംഗ്, കെറ്റ്കി എന്നീ മൂന്ന് മക്കളുണ്ട്.

മെഹുവയുടെ ട്വീറ്റ്​ ദ്വീപ്​വാസികളടക്കം ഏറ്റെടുത്തു. നിരവധി പേരാണ്​ ഇത്​ റിട്വീറ്റ്​ ചെയ്യുകയും കമന്‍റ്​ ചെയ്യുകയും ചെയ്​തത്​. അതിനിടെ, കൽപേനി ദ്വീപിൽ സ്വകാര്യവാഹനങ്ങൾക്ക്​ ​െപ​​ട്രോൾ നൽകു​ന്നത്​ നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ്​ കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്നു. ഇതോടെ ബൈക്കുൾപ്പെടെയുള്ള വാഹനങ്ങ​ളൊന്നും നിരത്തിലിറക്കാനാവാതെ കഷ്​ടപ്പെടുകയാണ്​ ദ്വീപ്​ നിവാസികൾ. അത്യാവശ്യകാര്യങ്ങൾക്ക്​ സൈക്കിൾ മാത്രമാണ്​ ഇപ്പോൾ ആശ്രയം.

Tags:    
News Summary - Mahua Moitra in solidarity with lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.