കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളിലെ 42 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ചത്.
പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറിൽ നിന്നും ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണ നഗറിൽ നിന്നും മത്സരിക്കും. മുൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ ബഹറംപൂരിൽ നിന്നാണ് ജനവിധി തേടുക. ബഹറംപൂരിൽ അധിർ രഞ്ജൻ ചൗധരിയാണ് യൂസുഫ് പത്താന്റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.