ലഖ്നോ: ബദായുനിൽ അംഗFവാടി ജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി നടത്തിയ ഓപ്പറേഷനൊടുവിലാണ് ക്ഷേത്ര പൂജാരിയായ സത്യ നാരായൺ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിന് സമീപത്തെ ഗ്രാമത്തിൽ ഒളിച്ചിരുന്ന പൂജാരിയെ നീണ്ട സമയത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പ്രതികളെ െപാലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഉത്തർപ്രദേശിൽ അംഗൻവാടി ജീവനക്കാരി കൂട്ടബത്സാംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ജനുവരി മൂന്നിന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. പിന്നീട് ക്ഷേത്രത്തിലെ പുരോഹിതനും മറ്റു രണ്ടുേപരും കൂടി സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. പോസ്റ്റുമാർട്ടത്തിൽ ഇവർ ബലാത്സംഗത്തിനിരയായെന്ന് വ്യക്തമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.