ന്യൂഡൽഹി: കൃത്യമായ പരിപാലനമില്ലാത്തിെൻറ പേരിൽ മധുര-വിരുദനഗർ ഹൈവേയിലെ ടോൾനിരക്ക് പകുതിയാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെ വിഷയത്തിലിടപ്പെട്ട് എൻ.എച്ച്.െഎ.എ(നാഷണൽ ഹൈവേ അതോറിറ്റി ഒാഫ് ഇന്ത്യ). ഹൈവേകൾ കൃത്യമായി പരിപാലിക്കണമെന്നും അല്ലെങ്കിൽ കർശന നടപടി ഉണ്ടാവുമെന്നാണ് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കോടതി വിധിയെ മാനിക്കുന്നുവെന്നും ഇനി ഇത്തരം പ്രശ്നങ്ങൾ വരാതെ നോക്കുമെന്നും റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ സെക്രട്ടറി യദുവീർ സിങ് മാലിക് പ്രതികരിച്ചു. മദ്രാസ് ഹൈകോടതി വിധിക്കെതിരെ ഹൈവേ അതോറിറ്റി അപ്പീൽ സമർപ്പിക്കില്ലെന്നാണ് വിവരം. അതിന് പകരം ഉദ്യേഗസ്ഥർക്ക് കർശനമായ നിർദേശം നൽകി റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്താനാവും അതോറിറ്റി ശ്രമിക്കുക എന്നാണ് റിപ്പോർട്ട്.
മുമ്പ് ഡൽഹി-^ജയ്പൂർ പാതയിൽ കൃത്യമായ പരിപാലനമില്ലാതെ ടോൾ നിരക്കുകൾ ഉയർത്തിയപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ നിന്ന് ഹൈവേ അതോറിറ്റിക്ക് പ്രതികൂല വിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈകോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.