വിശ്വസ്​തത കാത്തുസൂക്ഷിക്കാൻ സംസ്ഥാന കമീഷനുകൾക്ക് വോട്ടുയന്ത്രങ്ങൾ നൽകില്ലെന്ന് ​​കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ന്യൂഡൽഹി: സാ​ങ്കേതികമായ വിശ്വസ്​തത കാത്തുസൂക്ഷിക്കാനുള്ളതിനാൽ തങ്ങളുടെ കൈവശമുള്ള വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷനുകൾക്ക്​ തെരഞ്ഞെടുപ്പ്​ നടത്താൻ വിട്ടുകൊടുക്കില്ലെന്ന്​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍.

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ നടത്താൻ വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷന്​ വിട്ടുകൊടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആം ആദ്​മി പാർട്ടി സർക്കാർ സമർപ്പിച്ച ഹരജി തള്ളണമെന്നും കമീഷന്‍ ഡൽഹി ഹൈകോടതിയിൽ ആവശ്യപ്പെട്ടു.

മുനിസിപ്പൽ കോർപ​റേഷനുകൾ അടക്കമുള്ള തെരഞ്ഞെടുപ്പ്​ നടത്താൻ സംസ്​ഥാന തെരഞ്ഞെട​ുപ്പ്​ കമീഷനുകൾ സ്വന്തം നിലക്ക് സംവിധാനങ്ങൾ ഒരുക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ ബോധിപ്പിച്ചു.

Tags:    
News Summary - To maintain loyalty Central Election Commission will not provide voting machines to state commissions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.