ബംഗളൂരു: കേംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുരുതര സുക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്. ടൈംസ് നൗ വാണ് വാർത്ത പുറത്ത് വിട്ടത്. സുരക്ഷാ പരിശോധനകൾ ഇല്ലാതെ ആറ് യാത്രികർ കടന്ന് പോവുകയായിരുന്നു. ജൂൺ 17നാണ ് വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയുണ്ടായത്.
വിവിധ വിമാനങ്ങളിലായി യാത്ര ചെയ്യാനെത്തിയ ആറ് പേരാണ് പരിശോധനകളില്ലാതെ ബോർഡിങ് ഏരിയയിലേക്ക് കടന്നത്. സി.ഐ.എസ്.എഫിനാണ് വിമാനത്താവളുടെ സുരക്ഷാ ചുമതല. ബോർഡിങ് ഏരിയയിലേക്ക് കടക്കുന്നതിന് മുമ്പ് സി.ഐ.എസ്.എഫിൻെറ സുരക്ഷാ പരിശോധനകൾ വിധേയമാകണം. ബംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന് സി.ഐ.എസ്.എഫ് ഉത്തരവിട്ടുവെന്നാണ് വിവരം.
അതേ സമയം, നാല് യാത്രികർ സെക്യൂരിറ്റി ചെക്ക് ഇല്ലാതെ കടന്നു പോയത് ഇൻഡിഗോ ജീവനക്കാരൻെറ ശ്രദ്ധയിൽ പെട്ടു. ഇതുകാരണം ഇവരുടെ ബോർഡിങ് കാർഡുകൾ സ്റ്റാംപ് ചെയ്ത് നൽകാൻ ഇൻഡിഗോ തയാറായില്ല. തുടർന്ന് ഇവർ വീണ്ടും സി.ഐ.എസ്.എഫ് കൗണ്ടറുകളിൽ എത്തുകയും സുരക്ഷാ പരിശോധനക്ക് ശേഷം യാത്ര തുടരുകയുമായിരുന്നു. എന്നാൽ മറ്റുള്ള രണ്ട് പേർ പ്രശ്നങ്ങളൊന്നുമില്ലാതെ നാഗ്പൂരിലേക്ക് ഗോ എയർ വിമാനത്തിൽ യാത്ര ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.