ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി അകാലചരമം പ്രാപിച്ചതായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തുകാർ നികുതിയായി നൽകിയ 33,000 കോടി ചാരമായിപ്പോയെന്നും രാഹുലിെൻറ പരിഹാസം.
ടാറ്റാ മോേട്ടാഴ്സിെൻറ ഗുജറാത്ത് പ്ലാൻറിൽ നാനോ കാർ ഉൽപാദനം ഇടിഞ്ഞെന്ന മാധ്യമറിപ്പോർട്ടുകൾ ഉയർത്തിക്കാണിച്ചായിരുന്നു രാഹുലിെൻറ വിമർശനം. ചാരമായിപ്പോയ ഇൗ പണത്തിെൻറ കണക്ക് ആര് ബോധിപ്പിക്കുമെന്നും രാഹുൽ ചോദിച്ചു. രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലുമുള്ള നാനോ കാർ ഡീലർമാർ നാലുമാസത്തോളമായി പുതിയ ഒാർഡറുകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണെന്നും പ്രതിദിനം രണ്ട് എന്ന തോതിലേക്ക് ഗുജറാത്ത്പ്ലാൻറിലെ ഉൽപാദനം കുറഞ്ഞെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.