ബി.ജെ.പി മന്ത്രിയെ മാസ്​ക്​ ഇടീക്കുന്നവർക്ക്​  11,000 രൂപ ഇനാം പ്രഖ്യാപിച്ച്​ കോൺഗ്രസ്​

ഭോപാൽ: മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാസ്​ക്​ ധരിക്കുന്നി​െല്ലന്ന ആരോപണവുമായി കോൺഗ്രസ്​. മാത്രമല്ല ഇദ്ദേഹം സാമൂഹിക അകലം പാലിക്കുന്നില്ലെന്നും കോൺഗ്രസ്​ വക്​താവ്​ നരേന്ദ്ര സിങ്ങ്​ സലൂജ പറഞ്ഞു. കോവിഡ്​ പ്രോ​േട്ടാക്കോൾ പാലിക്കാത്ത മന്ത്രിയെ മാസ്​ക്​ ഇടീക്കുന്നവർക്ക്​ 11,000 രൂപയും കോൺഗ്രസ്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.

‘മുഖ്യമന്ത്രി ശിവ്​രാജ്​ സിങ്ങ്​ ചൗഹാൻ, മൂന്ന്​ മന്ത്രിമാർ, എം.എൽ.എമാർ, ആർ.എസ്​.എസ്​ നേതാക്കൾ തുടങ്ങിയവരെല്ലാം കോവിഡ്​ ബാധിതരാണ്​. ഇൗ സംഖ്യ ഉയരുകയുമാണ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി മാസ്​ക്​ ഇടാനും അകലം പാലിക്കാനും നിരന്തരം പ്രേരിപ്പിക്കുന്നുമുണ്ട്​. അപ്പോഴാണ്​ ഒരു ബി.​ജെ.പി മന്ത്രി ഇതൊന്നും പാലിക്കാതെ ചുറ്റി നടക്കുന്നത്​. ഇങ്ങിനെയു​ളെളാരാൾ എങ്ങിനെയാണ്​ മറ്റുള്ളവരെ ഇതാക്കെ ചെയ്യാൻ നിർബന്ധിക്കുന്നത്’​. സലൂജ ചോദിക്കുന്നു.

‘ഏതെങ്കിലും ബി.ജെ.പി നേതാവ്​ നരോത്തം മിശ്രയെ മാസ്​ക്​ ഇടീച്ചാൽ 11,000 രൂപ നൽകുമെന്നും’ അദ്ദേഹം പറഞ്ഞു. ഇതിന്​ മറുപടിയായി ‘കോൺഗ്രസ്​ സ്വന്തംകാര്യം ശ്രദ്ധിക്കണമെന്നും അവരുടെ നേതാക്കളാരും മാസ്​ക്​ ധരിക്കാറി​െല്ലന്നും’ബി.ജെ.പി വക്​താവ്​ രജനീഷ്​ അഗർവാൾ പറഞ്ഞു.

Tags:    
News Summary - Make Madhya Pradesh Home Minister Follow COVID Rules, Earn Rs 11,000: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.