കർണാടകയിലെ ഹിജാബ് വിവാദത്തിൽ ആശങ്ക പങ്കുവെച്ച നോബൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ മലാല യൂസുഫ് സായിക്കെതിരെ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി നേതാക്കൾ. മലാല റാഡിക്കൽ ജിഹാദി അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നത്.
ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, മൻജിന്ദർ സിംഗ് സിർസ എന്നിവരാണ് മലാലക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇരുവരും മലാലക്കെതിരെ വർഗീയ വിദ്വേഷം ചൊരിഞ്ഞത്. മലാല കാര്യങ്ങൾ കൃത്യമായി പഠിക്കാതെയാണ് വിമർശിക്കുന്നതെന്നും മൻജിന്ദർ സിംഗ് സിർസ ആരോപിച്ചു. ഹിന്ദു, സിഖ് പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നതിനെ കുറിച്ച് മലാല മിണ്ടുന്നില്ലെന്നും സിർസ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ പെൺകുട്ടികൾ ഹിജാബ് ഇടാത്തതിന്റെ പേരിൽ കൊല്ലപ്പെടുന്നത് റാഡിക്കൽ ജിഹാദി അജണ്ടകൾ നടപ്പിലാക്കുന്ന മലാല അറിയുന്നില്ലെന്ന് കപിൽ മിശ്ര ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.