സന്തോഷ് ജോൺ ഏബ്രഹാമും ഭാര്യ ജിജിയും

മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

ലഖ്നോ: മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ചിലെ പാസ്റ്റർ സന്തോഷ് ജോൺ എബ്രഹാമും (55) ഭാര്യ ജിജി(50)യുമാണ് ഗാസിയാബാദിൽ അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് സംഭവം.

ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകായിരുന്നു. തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപ വീതവും വീട് പണിയാൻ ഭൂമിയും ദമ്പതികൾ വാ​ഗ്ദാനം ചെയ്തെന്ന് പരാതി നൽകിയവർ ആരോപിച്ചു.  

20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്.  2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസ്. ദമ്പതികളിൽനിന്ന് ബാങ്ക് രേഖകളും സമൂഹമാധ്യമ ചാറ്റുകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

അറസ്റ്റിനെതിരെ ശശി തരൂർ എം.പി രംഗത്ത് വന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോപണങ്ങളുടെ പേരിൽ മാത്രമാണ് അറസ്റ്റെന്നും തരൂർ പറഞ്ഞു .

Tags:    
News Summary - Malayalee couple arrested in Uttar Pradesh on charges of religious conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.