കൊടുവള്ളി: പുതുച്ചേരിയിൽ സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർ.സി. സൈനുദ്ദീന്റെ മകൾ ഫഹ്മിദ ഷെറിൻ (22) മരിച്ചു. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ സ്കൂൾ ഓഫ് മാനേജ്മെന്റിൽ ഒന്നാം വർഷ എം.ബി.എ വിദ്യാർഥിനിയായിരുന്നു.
വ്യാഴാഴ്ച രാവിലെ കൂട്ടുകാരിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ പിക്കപ്പ് വാൻ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിനിക്കും സാരമായി പരിക്കേറ്റു. പിന്നാലെ എത്തിയ സഹപാഠികളാണ് റോഡിൽ വീണ ഇരുവരെയും കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫഹ്മിദ ഷെറിനെ രക്ഷിക്കാനായില്ല.
മൃതദേഹം തിണ്ടിവനം ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. മുക്കം സ്വദേശി മൂസ അലിയാണ് ഭർത്താവ്. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ നിക്കാഹ്. മാതാവ്: ഷാനിദ പടിക്കൽ. സഹോദരങ്ങൾ: ആഷിഖ്, ഫിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.