മുംബൈ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി പിഴ ചുമത്തി തള്ളണമെന്ന് എൻ.െഎ.എ കോടതിയിൽ മാലേഗാവ് സ്ഫോടന കേസ് പ്രതി പ്രജ്ഞ സിങ് ഠാ കുർ. സ്ഫോടനത്തിൽ മരിച്ച യുവാവിെൻറ പിതാവ് നിസാർ അഹ്മദ് ബിലാൽ നൽകിയ ഹരജിയിൽ ക ോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് നൽകിയ മറുപടിയിലാണ് ഹരജി തള്ളാൻ അവർ ആവശ്യപ്പെട്ടത്.
ഭോപാലിലെ ബി.ജെ.പി സ്ഥാനാർഥിയാണ് പ്രജ്ഞ. ഹരജി ദുരുദ്ദേശ്യപരവും ജനശ്രദ്ധ നേടാനുമാണെന്നാണ് പ്രജ്ഞ പ്രതികരിച്ചത്. കേസിൽ പ്രതിയായ പ്രജ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഇടപെടാൻ തങ്ങൾക്കല്ല തെരഞ്ഞെടുപ്പ് കമീഷനാണ് അധികാരമെന്ന് എൻ.െഎ.എയും കോടതിയിൽ മറുപടി നൽകി.
പ്രജ്ഞയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന അപേക്ഷക്കൊപ്പം അവരുടെ ജാമ്യം റദ്ദാക്കണമെന്നും നിസാർ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. സ്തനാർബുദ രോഗിയാണെന്നും ശാരീരികമായി ദുർബലയാണെന്നും പറഞ്ഞാണ് ജാമ്യം നേടിയതെന്നും എന്നാൽ, ജാമ്യത്തിലിറങ്ങിയ അവർ പൊതുപരിപാടികളിൽ പങ്കെടുക്കുകയും പ്രകോപന പ്രസ്താവനകൾ നടത്തുന്നതായും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ജാമ്യത്തിൽ ഇറങ്ങിയശേഷം ലഖ്നോവിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായെന്നാണ് ഇതിന് പ്രജ്ഞ മറുപടി നൽകിയത്. കേസിൽ കുറ്റക്കാരിയായി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നതുവരെ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കാൻ വകുപ്പുകളില്ലെന്നും പ്രജ്ഞ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.