മുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യ സിങ് താക്കൂർ സ്പെഷ്യൻ എൻ.ഐ.എ കോടതിയിൽ ഹാജരായില്ല. തുടർന്ന് കേസിലെ ഏഴു പ്രതികളോടും ഡിസംബർ 19ന് മുമ്പ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.
സ്പെഷ്യൽ എൻ.ഐ.എ കോടതി ജഡ്ജി പി.ആർ. സിത്ര പ്രഗ്യ സിങ്, കേണൽ പുരോഹിത് അടക്കമുള്ള ഏഴു പ്രതികളോടും വ്യാഴാഴ്ച കോടതിയിൽ എത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നുപേർ മാത്രമാണ് കോടതിയിലെത്തിയത്.
കോവിഡ് സാഹചര്യം കാരണമാണ് ഹാജരാകാത്തതെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വിശദീകരണം. സ്ഫോടനത്തിൽ മരിച്ചയാളുടെ ബന്ധു നൽകിയ ഹരജി പരിഗണിച്ചാണ് ഇടക്ക് മുടങ്ങിയ വിചാരണ പുനരാരംഭിക്കാൻ തീരുമാനിച്ചത്. നേരത്തേ വിചാരണ കേട്ട ജഡ്ജി മരിച്ചതും കോവിഡ് ബാധയുണ്ടായതുമാണ് വിചാരണ മുടങ്ങാൻ കാരണം.
2008ൽ മാലേഗാവിൽ നടന്ന സ്ഫോടനത്തിൽ ഹിന്ദുത്വ ഭീകരരാണ് പ്രതിസ്ഥാനത്തുള്ളത്. മുസ്ലിം പള്ളിയെ ലക്ഷ്യമാക്കിയുള്ള സ്ഫോടനത്തിൽ ആറുപേർ മരിക്കുകയും 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.